വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 93-ാംമത് മഹാസമാധി ദിനത്തോടനുബന്ധിച്ച് സ്വകീയ പ്രിയം അപരപ്രിയം എന്ന ഗുരുദർശനത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ശ്രീനാരായണഗുരു വിചാരകേന്ദ്രം ഡയറക്ടർ അഡ്വ.രമണൻ കടമ്പറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, ജോ.സെക്രട്ടറി അനീഷ്.എസ്, ടി.എം.മജീഷ്, സുലഭ സുജയ്, ലളിത ശശീന്ദ്രൻ, മധു പുത്തൻതറ എന്നിവർ പ്രസംഗിച്ചു.