മറവൻതുരുത്ത് : ടോൾ - ചെമ്മനാകരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മുതൽ ശക്തമായ സമരം നടത്താൻ ബി.ജെ.പി മറവൻതുരുത്ത് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് പി.ജി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ.കരുണാകരൻ, ടി.വി.മിത്രലാൽ, കെ.ഭുവനേശ്വരൻ, പി.ആർ.ശ്യാം, തോട്ടത്തിൽ രമേശൻ, പി.പി.ഷൺമുഖൻ, പി.പി.ഷാജി മേക്കര, സുരേഷ്ബാബു, വി.ഷൈലേഷ്, സന്തോഷ് എമ്മർകാട്, എം.ആർ.ശശിധരൻ പിള്ള, ചന്ദ്രശേഖരൻ ഞാറ്റുകാലയിൽ എന്നിവർ പ്രസംഗിച്ചു.