വൈക്കം : താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സി.കെ. ആശ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കേന്ദ്രീകൃത ഓക്‌സിജൻ പ്ലാന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബിജു. വി. കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് അനിതാ ബാബു, ആർ.എം.ഒ എസ്.കെ.ഷീബ, കൗൺസിലർമാരായ പി.എസ്.ശശിധരൻ, അംബരീഷ്.ജി. വാസു, എൻ.അനിൽ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാർ, കെ.ആർ.രാജേഷ്, എം.ഡി.അനിൽ കുമാർ, കെ.ആർ.സംഗീത, എച്ച്.എം.സി മെമ്പർമാരായ ബി.ശശിധരൻ, കെ.പി.സതീശൻ, എം.കെ.രവീന്ദ്രൻ, അക്കരപ്പാടം ശശി തുടങ്ങിയവർ പങ്കെടുത്തു.