വൈക്കം : ശിവഗിരിമഠത്തിന്റെ ആശ്രമ ശാഖയായ ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിൽ ഗുരുദേവ മഹാസമാധി ദിനാചരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും അന്നദാനവും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി. വിദ്യാഭ്യാസ അവാർഡ് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗവും വിശ്വഗാജി മഠാധിപതിയുമായ സ്വാമി അസ്പർശാനന്ദ വിതരണം ചെയ്തു. കുമാരി രമേശൻ, അജയൻ എന്നിവർ പ്രാർത്ഥനയ്ക്കും പാരായണത്തിനും നേതൃത്വം നൽകി. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സമിതി അംഗം പി.കമലാസനൻ, ജില്ല വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുപുറം, ഡോ.കെ.വിശ്വംഭരൻ, സുന്ദരൻ പൗർണ്ണമി, ഹരിദാസ് പാനാമിറ്റം എന്നിവർ പ്രസംഗിച്ചു.