ayur-shield

ടി.വി.പുരം : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ടി.വി പുരം പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ച ആയുർഷീൽഡ് ഇമ്മ്യൂണി​റ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ കവിത റെജി, ദ്വാരക ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ:ആര്യലക്ഷ്മി.എസ് എന്നിവർ പങ്കെടുത്തു. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ഇമ്മ്യൂണി​റ്റി ക്ലിനിക്കിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാകും.