പാലാ : ശ്രീനാരായണഗുരു മഹാസാധിദിനത്തിൽ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ഓഫീസിൽ യൂണിയൻ കൺവീനർ എം.പി.സെൻ സമാധിദീപം തെളിയിച്ചു. യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, കൺവീനർ അരുൺ കുളമ്പള്ളിൽ, വൈസ് പ്രസിഡന്റ് സുധീഷ് ചെമ്പൻകുളം, കമ്മിറ്റിയംഗങ്ങളായ അനീഷ് വള്ളിച്ചിറ, സുമോദ് വളയത്തിൽ, സജി മൂന്നിലവ്, വനിതാസംഘം കൺവീനർ സോളി ഷാജി, വൈസ് ചെയർപേഴ്‌സൺ ബിന്ദു സജികുമാർ, കമ്മിറ്റിയംഗങ്ങളായ അംബിക സുകുമാരൻ, കുമാരി ഭാസ്‌കരൻ, രാജി ജിജി രാജ്, സൈബർ സേന കൺവീനർ ഗോപൻ വെള്ളപ്പാട്, വൈസ് ചെയർമാൻ ആനന്ദ് തലനാട്, കമ്മിറ്റിയംഗങ്ങളായ വിഷ്ണു രാമപുരം, അജിത് കൊല്ലപ്പള്ളി എന്നിവർ പങ്കെടുത്തു.