കോട്ടയം: ഇടതു മുന്നണിക്കെതിരായ അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും പാർട്ടി വിപ്പ് ലംഘിച്ച പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. രണ്ടില ചിഹ്നത്തിൽ വിജയിച്ച ശേഷം കൂറുമാറിയ തദ്ദേശസ്വയംഭരണ സ്ഥാപനഅംഗങ്ങളെയും അയോഗ്യരാക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്നും ജയരാജ് എം.എൽ.എ പറഞ്ഞു.