കോട്ടയം : നീതി നിഷേധത്തിൽ പ്രതിഷേധിച്ച് ആർപ്പൂക്കര സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ യാക്കോബായ സഭ സത്യഗ്രഹ സമരം നടത്തി. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുറിയാക്കോസ് കടവുംഭാഗം, ബംഗളൂരു ഭദ്രാസന സെക്രട്ടറി ഫാ. മങ്ങാട്ട് ജോണ്‍ ഐപ്പ്, ജേക്കബ് മാത്യു കോർഎപ്പിസ്‌കോപ്പ , ഫാ.തോമസ് കണ്ടാന്ത്ര, ഫാ.ഗീവർഗീസ് ,​ഫാ.ഏബ്രഹാം വലിയപറമ്പിൽ , ഫാ.യല്‍ദോ വേങ്കടത്ത്, സഭാ മാനേജിങ് കമ്മിറ്റി അംഗം എസ്സി കെ. തോമസ് കല്ലുങ്കത്ര എന്നിവർ പ്രസംഗിച്ചു.