കോട്ടയം : പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തോട്ടംതൊഴിലാളികൾ നേരിടുന്ന അടിമ സമാനമായ സാഹചര്യത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കാൻ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. സണ്ണി എം.കപിക്കാട് ജനറൽ കൺവീനറായും, കെ.കെ സുരേഷ്, ജി.ഗോമതി ,കെ.അംബുജാക്ഷൻ, ഐ.ആർ.സദാനന്ദൻ, മംഗ്ലിൻ ഫിലോമിന, ശശികുമാർ കിഴക്കേടം, കെ.സന്തോഷ് കുമാർ തുടങ്ങിയവർ കമ്മറ്റി അംഗങ്ങളുമായുള്ള കാമ്പയിൻ കമ്മറ്റി പ്രവർത്തനങ്ങൾക്ക് രൂപം നൽകും. ഒക്ടോബർ 11ന് അടിമാലിയിൽ തോട്ടം തൊഴിലാളി പ്രതിനിധികളുടെയും ജില്ലാ പ്രവർത്തകരുടെയും യോഗം ചേരും.