hostel

അടിമാലി: പട്ടിക വർഗ്ഗവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഇരുമ്പുപാലത്ത് പണി കഴിപ്പിച്ചിട്ടുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.പിന്നാക്ക വിഭാഗക്കാരായ കുട്ടികൾക്ക് താമസിച്ച് പഠനം നടത്തുന്നതിനായാണ് ഇരുമ്പുപാലത്ത് പട്ടിക വർഗ്ഗവികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രീമെട്രിക് ഹോസ്റ്റൽ പണി കഴിപ്പിച്ചിട്ടുള്ളത്. എസ് രാജേന്ദ്രൻ എംഎൽഎ ഹോസ്റ്റലിന്റെ ശിലാഫലകം അനാശ്ചാദനം ചെയ്തു.5.34 കോടി രൂപ മുതൽ മുടക്കി നാലു നിലകളിലായാണ് ഹോസ്റ്റൽ നിർമ്മിച്ചിട്ടുള്ളത്. 100 കുട്ടികൾക്ക് ഇവിടെ താമസിച്ച് പഠനം നടത്താം.പ്രത്യേക മെസ് ഹാളും ഡോർമെറ്ററി സംവിധാനങ്ങളും ഹോസ്റ്റലിൽ സജ്ജീകരിച്ചിട്ടുണ്ട്.വീഡിയോ കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ പട്ടികവർഗ്ഗ ക്ഷേമ മന്ത്രി എ കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു.ഇരുമ്പുപാലത്ത് നടന്ന ചടങ്ങിൽ ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസർ എസ് സന്തോഷ് കുമാർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.