ചങ്ങനാശേരി : മൈത്രീ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനത്തിൽ വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ആഭിമുഖ്യത്തിൽ പ്രസാദ് ആചാര്യയെ എൻ.ജയരാജ് എം.എൽ.എ പൊന്നാട അണിയിച്ചു ആദരിച്ചു. മൈത്രീഗോപീകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. വി.എസ്.എസ് കണ്ണൻചിറ ശാഖാ പ്രസിഡന്റ് രാജേഷ് ജി, സെക്രട്ടറി രാമചന്ദ്രൻ, സന്തോഷ്‌കുമാർ കെ.ബി പൂവാടിപറമ്പിൽ, ബിനു എസ്.രാഘവൻ, പി.എസ് മാത്യു പുന്നക്കൽ എന്നിവർ പങ്കെടുത്തു. സാബിച്ചൻ ദയാവുഡ് ആശംസ് ജി.കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.