കോട്ടയം : ഹാർബർ എൻജിനീയറിംഗ് വകുപ്പിൽ ഓവർസിയർ ഗ്രേഡ് 1 / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 (സിവിൽപട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കായുള്ള സ്‌പെഷ്യൽ റിക്രൂട്ടമെന്റ്, പട്ടികജാതിപട്ടിക വർഗ വികസന കോർപ്പറേഷനിൽ ട്രേയ്‌സർ, പട്ടിക ജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ് മാൻ സിവിൽ) തുടങ്ങിയ ഒൻപത് പരീക്ഷകൾക്ക് 24 ന് പി.എസ്.സി തൃക്കോതമംഗലം സർക്കാർ വി.എച്ച്.എസ്.എസിൽ പ്രവേശനം അനുവദിച്ചിരുന്ന 117023 മുതൽ 117222 വരെ രജിസ്റ്റർ നമ്പരിൽ ഉൾപ്പെട്ട ഉദ്യോഗാത്ഥികളുടെ പരീക്ഷാ കേന്ദ്രം നാട്ടകം ഗവൺമെന്റ് കോളേജിലേക്ക് മാറ്റി.
അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ എന്നിവയുമായി രാവിലെ 10ന് ഉദ്യോഗാർത്ഥികൾ പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തണം.