പൂഞ്ഞാർ : നിയോജകമണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, സി.ബി.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന എം.എൽ.എ എക്‌സലൻസ് അവാർഡ് വിതരണം ആരംഭിച്ചു. ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആദിൻ നവാസിന്റെ വസതിയിലെത്തി പുരസ്‌കാരം നൽകി പി.സി. ജോർജ് എം.എൽ.എ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭാഗങ്ങളായ വി.കെ.കബീർ, ജോസ് മാത്യു വള്ളിക്കാപ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. അവാർഡിനർഹരായ വിദ്യാർഥികൾ അഞ്ച് ദിവസത്തിനകം പുരസ്‌കാരം ലഭിച്ചില്ലെങ്കിൽ ഫോൺ നമ്പറിൽ ബന്ധപ്പെടണം. 8075030551.