ചങ്ങനാശേരി : കനത്ത മഴയിൽ പായിപ്പാട് പഞ്ചായത്തിൽ 10-ാം വാർഡിൽ മച്ചിപ്പള്ളി മാന്തറ വീട്ടിൽ ജോജി എം. ജോസഫിന്റെ വീടിന്റെ അടുക്കളയും ഒരു മുറിയും പൂർണമായി തകർന്നു. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ജോജി അടുക്കളയിൽ നിന്ന് വീടിന്റെ മുൻവശത്തേക്ക് നടന്നു നീങ്ങുമ്പോൾ വൻ ശബ്ദത്തോടെ മേൽക്കൂര താഴേയ്ക്ക് പതിക്കുകയായിരുന്നു. വീട്ടുപകരണങ്ങൾ, പാത്രങ്ങൾ എന്നിവയ്ക്കും നാശനഷ്ടം ഉണ്ടായി. പായിപ്പാട് പഞ്ചായത്തിലെ പ്രേരക്കാണ് ജോജി.എം.ജോസഫ്. ഏകദേശം 4 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി വീട്ടുകാർ പറഞ്ഞു.