കോട്ടയം : കർഷകവിരുദ്ധബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) നാളെ 14 ജില്ലകളിലേയും ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തുമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തെ അട്ടിമറിച്ചാണ് ബില്ല് പാർലമെന്റിൽ കേന്ദ്രസർക്കാർ പാസാക്കിയത്. കർഷക വിരുദ്ധമായ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തുടർന്നും ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.