
കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 3344 കൊവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 169 എണ്ണം പോസിറ്റീവ്. 161 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ മൂന്നു പേർ മറ്റു ജില്ലകളിൽനിന്നുള്ളവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും കൊവിഡ് ബാധിതരായി. രോഗം ഭേദമായ 112 പേർകൂടി ആശുപത്രി വിട്ടു. നിലവിൽ 2811 പേരാണ് ചികിത്സയിലുള്ളത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ 24 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം - 20, കുമരകം - 12, ഏറ്റുമാനൂർ -11, മറവന്തുരുത്ത്-8, പാമ്പാടി, പുതുപ്പള്ളി - 7 വീതം, പനച്ചിക്കാട്, വെച്ചൂർ - 6 വീതം, പായിപ്പാട് - 5 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.
ഇതുവരെ ആകെ 7961 പേർ രോഗബാധിതരായി. 5147 പേർ രോഗമുക്തി നേടി. 20051 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.