nariyampara
നരിയംപാറയില്‍ അപകടത്തില്‍ പെട്ട വാഹനങ്ങള്‍

കട്ടപ്പന: കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് പേർക്ക് പരിക്കേറ്റു. അന്യ സംസ്ഥാന തൊഴിലാളികളായ പ്യാരി(40), ബാക്കമുനി(23), സുനിത(30), അനു(മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലോടെ നരിയംപാറയ്ക്ക് സമീപമാണ് അപകടം.
തോട്ടം തൊഴിലാളികളായ അന്യ സംസ്ഥാനക്കാരുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട് മറ്റൊരു ജീപ്പിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ കട്ടപ്പന നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.