പൊൻകുന്നം : തെക്കേത്തുകവലയിൽ പൊൻകുന്നം - പുനലൂർ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി നിർമിച്ചപ്പോൾ വഴിയില്ലാതായ കുടുംബങ്ങൾക്ക് വഴിയൊരുങ്ങുന്നു. ഉയരത്തിലുള്ള സംരക്ഷണഭിത്തി മൂലം മൂന്നുവീട്ടുകാരുടെ വഴിയാണ് ഇല്ലാതായത്. പ്രതിഷേധങ്ങളെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംരക്ഷണഭിത്തിയിൽ നിന്ന് പറമ്പിലേക്ക് ചെരിവോടെ കൽക്കെട്ട് നിർമ്മിച്ച് മണ്ണുനിറച്ചാണ് വഴി ഒരുക്കുന്നത്. നിർമ്മാണ ജോലികൾ ആരംഭിച്ചു.