കട്ടപ്പന: നിയന്ത്രണംവിട്ട ജീപ്പ് മറിഞ്ഞ് വീട്ടമ്മമാരടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ഇരട്ടയാർ സ്വദേശികളായ മിനി സജി(38), സുരേഷ്(50), സുശീല(50), ഓമന(49), ജോളി ജോയി(45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് പൂവേഴ്‌സ്മൗണ്ട് ചക്കക്കാനത്താണ് അപകടം. ഇരട്ടയാറിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തിട്ടയിൽ ഇടിപ്പിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.