congress

കട്ടപ്പന: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി.സി. ജിബു, ബിനു തോമസ്, സിബി മാത്യു എന്നിവരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകാശ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് സന്തോഷ് കൊള്ളിക്കൊളവിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. അരുൺ, ബിജു നെടുഞ്ചേരിൽ, കെ.ബി. സെൽവം, ജോബോയി ജോർജ്, ജോബിൻ അയ്മനം, മോബിൻ മാത്യു, പി.കെ. ജെയിംസ്, അപ്പച്ചൻ അയ്യുണ്ണിക്കൽ, ജിനേഷ് കുഴിക്കാട്ട്, വിനോദ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.