വൈക്കം : കേന്ദ്രസർക്കാറിന്റെ തൊഴിലാളിദ്റോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി റീജിയണൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന കമ്മി​റ്റിയംഗം പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഇടവട്ടം ജയകുമാർ, കെ.വി.ചിത്രാംഗദൻ, ടൗൺ മണ്ഡലം പ്രസിഡന്റ് ജോർജ് വർഗ്ഗീസ്, ജി.രാജീവ്, കെ.എൻ. രാജപ്പൻ, കെ.സുരേഷ്‌കുമാർ, വർഗ്ഗീസ് പുത്തൻചിറ, മോഹൻ കെ.തോട്ടുപുറം, പ്രീത രാജേഷ്, വൈക്കം ജയൻ, എം.കെ. മഹേശൻ, സന്തോഷ് ചക്കനാടൻ എന്നിവർ പ്രസംഗിച്ചു.