കാഞ്ഞിരപ്പള്ളി : നഗരത്തിൽ വൈദ്യുതിമുടക്കം പതിവായതോടെ പൊറുതിമുട്ടി ജനം.11 കെ.വി ലൈൻ കേബിൾസിസ്റ്റത്തിലാക്കിയെങ്കിലും രാത്രികാലത്തും വൈദ്യുതിമുടക്കം പതിവാണ്. എർത്തിംഗ് തടസ്സവും, ബ്രിഡ്ജിംഗ് തകരാറുമാണ് കാരണം. ആനക്കല്ലിൽ നിന്ന് കൊല്ലങ്കുളം എസ്റ്റേറ്റ് വഴി പാറക്കടവിലെത്തുന്ന 11 കെ.വി ലൈനും, പാറക്കടവ് ടോപ്പിൽ നിന്ന് കല്ലുങ്കൽനഗർ വഴി നാച്ചി കോളനിയിലെത്തുന്ന 11 കെ.വി ലൈനും കേബിൾ സിസ്റ്റത്തിലാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചെറിയ കാറ്റടിച്ചാൽ പോലും ലൈനുകളിൽ മരങ്ങൾ വീഴുക പതിവാണ്. കാഞ്ഞിരപ്പള്ളി കെ.എം.എ.ഹാൾ ജംഗഷ്ൻ വരെ എത്തി നില്ക്കുന്ന 11 കെ.വി.ലൈൻ കേബിൾ സിസ്റ്റം പാറക്കടവ് വരെ നീട്ടി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
ഉപഭോക്താക്കളുടെ ആവശ്യം
ടച്ചിംഗ് ജോലികൾ നടത്തണം
ട്രാൻസ്‌ഫോമറുകൾക്ക് സംരക്ഷണവേലി