പാലാ : സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തിൽ നടന്ന ലോക അൽഷിമേഴ്‌സ് ദിനാചരണം എതിരൻ കതിരവൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന യോഗത്തിൽ പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ലോക സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. റോയ് ഏബ്രഹാം കള്ളിവയലിൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ, ഡോ.അബ്ദുൽ അസീസ്(സൗദി),കിസ്‌കോബാങ്ക് വൈസ് പ്രസിഡന്റ് ശശിധരൻ നായർ, ഡിമെൻഷ്യ കെയർ പ്രസിഡന്റ് പ്രൊഫ.കെ.പി. ആഗസ്തി, പ്രൊഫ. കെ.പി.ജോസഫ്, പി.എസ്.മധുസൂദനൻ, ഡോ.സി.എസ്. മേനോൻ, കെ.ജെ.ജോസഫ് കള്ളികാട്ട്, ജോസഫ് എം.വീഡൻ, സി.കെ.സുകുമാരി, ലക്ഷ്മി എസ്.എസ്.സീനാ കുമാരി, സുഷമാ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.