ചങ്ങനാശേരി : വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു പ്ലാമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിയൻകുഞ്ഞ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലിമ്മ ടോമി, പഞ്ചായത്ത് മെമ്പർമാരായ ബീന ടോംസൺ, ജോസഫ് എം ആന്റണി, റോസമ്മ ജോർജ്, ലിസമ്മ ജോർജ്, പി.എസ്. ഷാജഹാൻ, പഞ്ചായയത്ത് സെക്രട്ടറി വീണാ ബാബു, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ആഷ എസ്, സുചിത്ര, ഡോ. ധന്യ എന്നിവർ പങ്കെടുത്തു.