അടിമാലി: വെള്ളത്തൂവൽ മുതുവാൻകുടിയിൽ ഗർഭസ്ഥ ശിശു മരിച്ചു. പരിശോധനയിൽ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു.മുതുവാൻകുടി ടൗണിന് സമീപം താമസിക്കുന്ന എട്ട് മാസം ഗർഭിണിയായ സ്ത്രീ നടുവ് വേദനയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തി. ഡോക്ടറെ കണ്ട് നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി തെളിഞ്ഞു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കൊവിഡ് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഭർത്താവ് നെഗറ്റീവ് ആയിരുന്നു.അടിമാലി താലൂക്കാശുപത്രിലെ പ്രസവ വാർഡ് താൽക്കാലികമായി അടച്ചു.