അടിമാലി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽഇരുന്നൂർ എക്കറിൽ പാട വരമ്പത്ത് കർഷക വിരുദ്ധ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. എ അൻസാരി കർഷക വിരുദ്ധ ബില്ല് കത്തിച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് ജനറൽ പി. ഐ ബാബു. മുഖ്യ പ്രഭാഷണം നടത്തി. സജോ കല്ലാർ , അഭിലാഷ് .കെ . ബെന്നി , ഡിക്‌സൺ ഡോമനിക് , നെജീൻ, എന്നിവർ സംസാരിച്ചു