trade-union

അടിമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അടിമാലിയിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.അടിമാലി ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടന്ന സമരം ഐഎൻഎൽ ജില്ലാ പ്രസിഡന്റ് അനിൽ രാഘവൻ ഉദ്ഘാടനം ചെയ്തു.എഐടിയുസി,സിഐടിയു,ഐഎൻടിയുസി തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ധർണ്ണാസമരത്തിൽ പങ്കെടുത്തു.ഐഎൻടിയുസി ദേശിയ നിർവ്വാഹക സമതിയംഗം ബാബു പി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.വിവിധ സംഘടനാ ഭാരവാഹികളായ എം കമറുദ്ദീൻ,വി വി മോഹനൻ, ടി കെ ഷാജി,സാബു ജെയിംസ്,സി ഡി ഷാജി,ജോൺസി ഐസക്ക്,വിനു സ്‌കറിയ, കെ എം ഷാജി,പി കെ സജീവ് തുടങ്ങിയവർ സമരത്തിൽ സംസാരിച്ചു.