ചങ്ങനാശേരി : തൊഴിലുറപ്പ് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെ പരാതി കൊടുത്തതിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന് തുരുത്തിയിൽ ബി.ഡി.ജെ.എസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ.കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, പി.ആർ സുരേഷ്, ബിനു പുത്തേട്ട്, ആർ.ജി റെജിമോൻ, രാജീവ് കൃഷ്ണൻ വെള്ളാപ്പള്ളിക്കാലായിൽ തുടങ്ങിയവർ പങ്കെടുത്തു.