
കട്ടപ്പന: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി ഡോ. എൻ. ഗോപാലകൃഷ്ണന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോ. എൻ. ഗോപാലകൃഷ്ണൻ സ്മൃതി പുരസ്‌കാരം ഹൈറേഞ്ചിലെ സംഗീത സംവിധായകൻ തങ്കച്ചൻ പാലായ്ക്ക് ലഭിച്ചു. 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് പിന്നീട് കൈമാറുമെന്ന് ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, സംസ്ഥാന സമിതിയംഗം മോബിൻ മോഹൻ, കാഞ്ചിയാർ രാജൻ, കെ.ആർ രാമചന്ദ്രൻ, ജോസ് വെട്ടിക്കുഴ എന്നിവർ അറിയിച്ചു. ഡോ. എൻ. ഗോപാലകൃഷ്ണന്റെ സന്തത സഹചാരിയായിരുന്ന തങ്കച്ചൻ പാലാ, അദ്ദേഹത്തിന്റെ നൂറിലധികം ഗാനങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. മോബിൻ മോഹൻ, സുഗതൻ കരുവാറ്റ, കെ. ജയചന്ദ്രൻ എന്നിവരാണ് പുരസ്‌കാര നിർണയ സമിതിയിലുള്ളത്.