karshakavedhi

ചങ്ങനാശേരി : കാർഷിക മേഖലയെ തകർക്കുന്ന കാർഷിക കരിനിയമങ്ങൾ ഭൂരിപക്ഷത്തിന്റെ ബലത്തിൽ പാസാക്കാതെ രാജ്യത്തെമ്പാടും ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് കർഷകവേദി പ്രസിഡന്റ് വി.ജെ.ലാലി ആവശ്യപ്പെട്ടു. കർഷകവേദി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്ക് വിലപേശൽ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിയമത്തിന് പകരം അവരെ കോർപ്പറേറ്റ് ഭീമൻമാർക്ക് അടിമയാക്കാൻ സഹായിക്കുന്ന നിയമഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. കാർഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം തകർന്നാൽ കേരളത്തിൽ നെല്ലിനും തേങ്ങയ്ക്കും റബറിനും ഇപ്പോൾ കിട്ടുന്ന വിലപോലും ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കർഷകവേദി സെക്രട്ടറി ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. എ.കെ.സി.സി പ്രസിഡന്റ് ടോമിച്ചൻ അയ്യരുകുളങ്ങര മുഖ്യപ്രസംഗം നടത്തി.