കോട്ടയം : കെ.എസ്.ഇ.ബി കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിലെ പട്ടികവിഭാഗം ഓഫീസറായ അസി.എൻജിനീയറെ (സിവിൽ) ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് കെ.എസ്.ഇ.ബി എസ്.സി എസ്.ടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചെറുമൂട് മോഹനൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ചിങ്ങവനം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധിക്ഷേപത്തിന് വിധേയനായ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രി, കെ.എസ്.ഇ.ബി ലിമിറ്റഡ്, മാനേജ്‌മെന്റിനും, ഡി.ജി.പി, കോട്ടയം ജില്ലാ പൊലീസ് മേധാവി, ദേശീയ എസ്.സി കമ്മിഷൻ, സംസ്ഥാന പട്ടിക വർഗ ഗോത്ര കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.