കോട്ടയം : കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഡിസംബർ വരെ നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. ആദ്യ കിറ്റ് വിതരണം അഡ്വ.കെ. സരേഷ് കുറുപ്പ് എം.എൽ.എ നിർവഹിക്കും. മുനിസിപ്പിൽ ചെയർമാൻ ബിജു കൂമ്പിക്കൽ, വാർഡ് കൗൺസിലർ പുഷ്പലത തുടങ്ങിയവർ പങ്കെടുക്കും. സപ്ലൈകോ സി.എം.ഡി അലി അസ്ഗർ പാഷ റിപ്പോർട്ട് അവതരിപ്പിക്കും. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ സ്വാഗതവും, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാർ നന്ദിയും പറയും.