കോട്ടയം : അപകടകരവും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്ത റോഡിലെ കുഴികൾ മണ്ണിട്ട് മൂടി പൊലീസ്. കൺട്രോൾ റൂമും ട്രാഫിക് പൊലീസും ചേർന്നാണ് കളക്‌ടറേറ്റ് മുതൽ കഞ്ഞിക്കുഴി വരെയുള്ള ഭാഗത്ത് റോഡിലെ കുഴികൾ അടച്ചത്. മഴ പെയ്‌തതോടെ കോട്ടയം കെ.കെ റോഡിൽ മൂന്നു കിലോമീറ്ററോളം ദൂരം റോഡ് തകർന്നു കിടക്കുകയാണ്. ഇത് ഗതാഗതക്കുരുക്കിനു കാരണമായതോടെയാണ് പൊലീസ് തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.