കോട്ടയം: മോദി സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച കർഷക ദ്രോഹ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ കരിയം പാടവരമ്പത്തു കാർഷിക ബിൽ കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധസമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോബി ഊടുപുഴയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ടോം കോര അഞ്ചേരി, സാബു മാത്യു, രാഹുൽ മാറിയപ്പള്ളി, തോമസ്‌കുട്ടി മുക്കാലാ, നായിഫ് ഫൈസി, ജെനിൻ ഫിലിപ്പ്, എം.കെ ഷെമീർ, അരുൺ മാർക്കോസ്,അജീഷ് പൊന്നാസ്, അനീഷ് ജോയ്,ആൽബിൻ ജോസഫ്, അനൂപ് അബുബക്കർ, അബു താഹിർ തുടങ്ങിയവർ നേതൃത്വം നൽകി