വൈക്കം: ഒന്നും രണ്ടുമല്ല, കണ്ണെത്തുന്നിടതെല്ലാം കുഴി...വൈക്കം വെച്ചൂർ റോഡ് ശരിക്കും വാരിക്കുഴിയായി മാറുകയാണ്.
റോഡിന്റെ പല ഭാഗങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങൾ പതിവാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന വളരെ ആഴമുള്ള കുഴികളിൽ അകപ്പെട്ടുപോകുന്നതാകട്ടെ ഇരുചക്രവാഹനയാത്രക്കാരും. തോട്ടകം ഗവ. എൽ.പി സ്‌കൂൾ ജംഗ്ഷനിലും തോട്ടകം ഗവ. സ്‌കുളിന് തെക്കുവശത്തും നിരവധി പേരുടെ ജീവൻ പൊലിഞ്ഞ അപകട വളവിലും ഉല്ലല ജംഗ്ഷന് സമീപം വലിയകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. രാത്രി കാലങ്ങളിൽ കുഴിയറിയാതെ നിരവധി പേരാണ് വീണ് പരിക്കേൽക്കുന്നത്. ചെളിവെള്ളം തെറിച്ചുവീണും വഴിയാത്രക്കാരും ദുരിതത്തിലാകുകയാണ്.വീതി കുറഞ്ഞ റോഡിലെ കുഴികൾ ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുമ്പോൾ നിയന്ത്രണംതെറ്റിയും അപകങ്ങളുണ്ടാകുന്നു. ഉല്ലല ജംഗ്ഷനിലെ കുഴിയിൽ പ്രദേശവാസികൾ വാഴ നട്ടും പ്രതിഷേധിച്ചിരുന്നു.