വൈക്കം:ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എൻ.കെ രാമവർമ തമ്പാന്റെ ചരമവാർഷികം ആചരിച്ചു. ആറാട്ടുകുളങ്ങരയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. സി.പി.ഐ ജില്ലാ എക്‌സി. അംഗം ടി.എൻ രമേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ ആശ എം.എൽ.എ, കെ.അജിത്ത്, എൻ.അനിൽ ബിശ്വാസ്, വി.കെ അനിൽകുമാർ, കെ.പ്രസന്നൻ, ഡി.രഞ്ജിത്ത് കുമാർ, കെ.വി ജീവരാജൻ, എൻ.മോഹനൻ, ടി.വി മനോജ്, കനകാംബരൻ, സിന്ധു മധുസൂദനൻ എന്നിവർ പങ്കെടുത്തു.