വൈക്കം: മറവന്തുരുത്ത് -ചെമ്പ് പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂലേയ്ക്കടവ് -എനാദി പാലം ഉടൻ നിർമ്മിക്കണമെന്നും, നിർമ്മാണം പൂർത്തിയാകും വരെ ഇവിടെ ഉണ്ടായിരുന്ന ചങ്ങാടം പുനസ്ഥാപിക്കണമെന്നും ബി.ജെ.പി മറവന്തുരുത്തു പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻ്റ് ആർ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി വി. മിത്രലാൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ. ഭൂവനേശ്വരൻ., കെ.ആർ. സജി, വി.ഷൈലേഷ്, പി.ഷണ്മുഖൻ, എം.ആർ. ശശിധരൻ, എസ്. ചന്ദ്രശേഖരൻ, കെ.സാബു, കെ.കെ ഷാജി മേക്കര,ഇടവട്ടം കുമാരനാചാരി, പാലാംകടവ് പ്രദീപ് എന്നിവർ പ്രസംഗിച്ചു.