കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജന എരുമേലിയിൽ സന്ദർശനം നടത്തി. കൊച്ചമ്പലം,വാവരു പള്ളി വലിയമ്പലം, ഓരുങ്കൽ കടവ് തുടങ്ങിയ എരുമേലിയിലെ വിവിധ സ്ഥലങ്ങൾ കളക്ടർ സന്ദർശിച്ചു.മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്ന ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട യോഗത്തിന്റെ മുന്നോടിയായിട്ടാണ്
കളക്ടർ എരുമേലി സന്ദർശിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ, കാഞ്ഞിരപ്പള്ളി തഹസിൽദാർ സാവയോ അലക്‌സ് ,ഡെപ്യൂട്ടി തഹസിൽദാർ സുനിൽകമാർ, എരുമേലി വല്ലേജ് ഓഫീസർ ഹാരിസ്, പഞ്ചായത്ത് സെക്രട്ടറി വിജയൻ തുടങ്ങിയവർ കളക്ടർക്കൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു