വൈക്കം : ബി.ഡി.ജെ.എസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തക സമിതി യോഗം വൈക്കം എൻ.എസ്.എസ് ഹാളിൽ ചേർന്നു. നിയോജകമണ്ഡലം പ്രസിഡന്റ് എം. എസ് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി എൻ. കെ നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കടപ്പുരാൻ, ജില്ലാ സെക്രട്ടറി കെ.പി സന്തോഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ശ്രീശിവം , മണ്ഡലം സെക്രട്ടറിമാരായ അക്ഷയ് കുമരകം, കെ. ശിവദാസൻ, വനിതാ സേന ജില്ലാ വൈസ് പ്രസിഡന്റ് ഷീജാ സാബു എന്നിവർ പങ്കെടുത്തു. യോഗത്തിൽ കർഷക സേനയുടെ വൈക്കം നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. സുശീലൻ വെച്ചൂർ (പ്രസിഡന്റ്) കെ.എം രവീന്ദ്രൻ (ജനറൽ സെക്രട്ടറി) എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു.