കുറവിലങ്ങാട് : കോട്ടയം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപാ ഫണ്ട് ഉപയോഗിച്ച് കാണക്കാരി പഞ്ചായത്തിലെ നമ്പ്യാകുളത്ത് പൂർത്തീകരിച്ച സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.100 പേർക്ക് ഒത്തു ചേരാൻ സൗകര്യപ്രദമായ രീതിയിലാണ് സാംസ്‌കാരിക കേന്ദ്രം നിർമിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബിനോയി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി ജയപ്രകാശ്, ബിജു പഴയപുരക്കൻ, വാർഡ് മെമ്പർ ജിനി ജോജി, പഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്, ജോമോൻ സ്‌കറിയ എന്നിവർ പ്രസംഗിച്ചു.