പാലാ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ലയൺസ് ക്ലബുകളുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബിന്റെ ഹരിതവനം പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർ ജാക്ക് പ്ലാവിൻ തൈകളുടെ വിതരണം മുൻസിപ്പൽ ചെയർപേഴ്‌സൺ മേരി ഡോമിനിക് നിർവഹിച്ചു. അടുക്കള തോട്ടം പദ്ധതിക്കായി നടത്തിയ പച്ചക്കറി തൈകളുടെ വിതരണം വാർഡ് കൗൺസിലർ ബിജി ജോജോ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ.ആർ മനോജ് പാലാ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ആൽബിൻ ജോസഫ്, ട്രഷറർ സാബു ജോസഫ്, ബെന്നി മൈലാടൂർ, അഡ്വ. ജോസഫ് കണ്ടത്തിൽ, അനിൽ വി നായർ, അഡ്വ. ജോസഫ്. ടി ജോൺ, സുരേഷ് എക്‌സോൺ, രാജീവ് പാലാ, കെ.എച്ച് സിറാജ് കിണറ്റുംമൂട്ടിൽ, ശ്രീകുമാർ പാലക്കൽ, വി.ആർ അഭിലാഷ്, സുബിൻ കെ. സെബാസ്റ്റ്യൻ, ജോസ് തെങ്ങുംപള്ളിൽ എന്നിവർ പ്രസംഗിച്ചു.