അടിമാലി:അടിമാലി താലൂക്ക് ആശുപത്രി അനസ്‌തെറ്റിസ്റ്റിന്റെ അനാസ്ഥ തോട്ടം തൊഴിലാളി സ്ത്രീക്ക് സ്വകാര്യ ആശുപത്രിയിലെ ചികത്സാ ചിലവ് 1.5 ലക്ഷം.സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിക്കുന്ന ശസ്ത്രക്രിയയ്ക്കാണ് തൊഴിലാളി സ്ത്രീക്ക് വലിയ തുക ചിലവാക്കേണ്ടി വന്നത്. പൂപ്പാറ സ്വദേശിനി അരുണ ദേവി പ്രഭുവിനാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് .താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ നൽകുന്നതിന് ഡോക്ടർ വിസമ്മതിച്ചതാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നത്.ചികത്സ നിഷേധിച്ച അനസ്‌തെറ്റിസ്റ്റിനെതിരെ യാതൊരു നടപടിയും ആരോഗ്യ വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ മാസം 29 ന് തോട്ടത്തിലെ ജോലി കഴിഞ്ഞ് തിരികെ വരുന്ന വഴി ജീപ്പ് ഇടിച്ച് കലിന്റെ അസ്ഥി ഒടിഞ്ഞതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അടിയന്തരമായി ഓപ്പറേഷൻ നടത്തുന്നതിന് ഓർത്തോ വിഭാഗം ഡോക്ടർ തയ്യാറായി ഒപ്പറേഷനു വേണ്ടി തീയേറ്ററിൽ കയറ്റി.എന്നാൽ അന്നേ ദിവസം ഗൈനക്കോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയ നടക്കുന്നതിനാൽ രോഗിക്ക് അനസ്തേഷ്യ നൽകാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചതാണ് ശസ്‌ക്രിയ മുടങ്ങാൻ കാരണമായത്. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.20 ദിവസത്തെ ചികത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്.ദിവസക്കൂലിക്കാരിയായ തൊഴിലാളി സ്ത്രീ എന്ന പരിഗണന നൽകി ആശുപത്രി അധികൃതർ തുക കുറച്ച് നൽകിയെങ്കിലും 1.03743 രൂപ ആശുപത്രിയിൽ അടക്കേണ്ടതായി വന്നു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് അവർ പറഞ്ഞു.