കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ 'പുതുലോകം നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗനിർദേശങ്ങളും എന്ന വിഷയത്തിൽ വെബിനാർ നടത്തി. എറണാകുളം അവേക്ക് കമ്പനി സി.ഇ.ഒ വിഷ്ണു ലോണ ജേക്കബ്, മെന്റർ റിനു പി.അശോക് എന്നിവർ ക്ലാസെടുത്തു. 350ൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഫാ. ഡോ. അലക്‌സ് ലൂയിസ്, അദ്ധ്യാപരായ ടി.കെ. തുഷാര, ചിപ്പി ഫ്രാൻസിസ്, കോഓർഡിനേറ്റർ ശ്വേത സോജൻ എന്നിവർ നേതൃത്വം നൽകി.