കോട്ടയം: കേരള ഇലക്ട്രിക്ക് സൂപ്പർ വൈസേഴ്‌സ് ആൻഡ് വയർമെൻ അസോസിയേഷൻ 29 വീടുകളിൽ സൗജന്യ വയറിംഗ് പൂർത്തിയാക്കി. നിർദ്ധനയും വിധവയുമായ അയർക്കുന്നം തച്ചിലേത്ത് ഓമനക്കുട്ടിയുടെ വീട്ടിലാണ് അവസാനം സൗജന്യ വയറിംഗ് നടത്തിയത്.കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ടി.വി അയർക്കുന്നം കോൺഗ്രസ് മണ്ഡലം കമ്മിറ്റി സൗജന്യമായി നൽകിയിരുന്നു. സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.രമേശ് ഉദ്ഘാടന ചെയ്തു. പള്ളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ റെജി , ജിജി നാഗമറ്റം, ജോസഫ് തൊണ്ടംകുളം ,കെ.ജി സശി, ജില്ലാ സെക്രട്ടറി അജീഷ് കുമാർ ,ബിജുവർഗീസ്, സന്തോഷ് മാത്യൂ, സുനിൽ കുമരകം എന്നിവർ പ്രസംഗിച്ചു .