കട്ടപ്പന: പട്ടയം വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടത്തിയ കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റുമാർ രാജിവയ്ക്കണമെന്ന് കർഷക മോർച്ച ആവശ്യപ്പെട്ടു. അയ്യപ്പൻകോവിൽ, കാഞ്ചിയാർ മേഖലകളിലെ കർഷകരിൽ നിന്നു സർവേയുടെ പേരിൽ 500 മുതൽ ഒന്നരലക്ഷം രൂപ വരെ പിരിച്ചതായാണ് വിവരം. എന്നാൽ മൂന്നുചെയിനിലെ പട്ടയ നടപടികൾ എവിടെയുമെത്തിയിട്ടില്ല.
പട്ടയം നൽകാതെ പണം പിരിച്ച പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, ജനറൽ സെക്രട്ടറി എം.എൻ. മോഹൻദാസ്, ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, പി.എസ്. അനിൽകുമാർ, ജീമോൻ ജോസഫ്, ഗോപിനാഥൻ ചന്ദ്രശേഖർ എന്നിവർ ആവശ്യപ്പെട്ടു.