ചെറുവളളി:കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുതിർന്ന പ്രവർത്തകരെ ആദരിച്ചു.കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചെറുവള്ളി കൈരളി ഗ്രന്ഥാലയത്തിന്റെ ആദ്യകാല പ്രവർത്തകരെ വീടുകളിലെത്തിയാണ് ആദരിച്ചത്.കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയൻ മുൻ സെക്രട്ടറി കെ ഗോവിന്ദൻ നായർ, വായനശാല മുൻ ഭാരവാഹികളായ ആർ ശിവശങ്കരപ്പിള്ള, വി ജി .രാമകൃഷ്ണൻ നായർ, വി കെ രാജപ്പൻ നായർ, കെ ബാലകൃഷ്ണപിള്ള എന്നിവരെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി പി രാധാകൃഷ്ണൻ നായർ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ്, പി എൻ സോജൻ എന്നിവർ പങ്കെടുത്തു.