കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ നാഷണൽ സർവീസ് സ്‌കീം അവാർഡ് പാമ്പാടി വെള്ളൂർ, ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡഫി സ്കൂളിന് ലഭിച്ചു.കുട്ടികളുടെ വ്യക്തിത്വ വികസനവും സാമൂഹിക ഉന്നമനവും ലക്ഷ്യമാക്കി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയാണ് നേട്ടം കൈവരിച്ചത്. സ്വഛഭാരത് മിഷന്റെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള അവാർഡും സ്കൂളിനായിരുന്നു.30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.