പാലാ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മീനച്ചിൽ പഞ്ചായത്ത് വെള്ളിയേപ്പള്ളി പുത്തൻപുരയ്ക്കൽ പി.എൻ. ശശി (68) മരിച്ചു. 3 വർഷമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 4 ദിവസം മുൻപ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് മരിച്ചത്. കുരിശുപള്ളി കവലയിൽ തയ്യൽക്കടയും കൂൾബാറും നടത്തി വരികയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ഗീതു, ജിതിൻ. മരുമകൻ: ജിനൻ.