കോട്ടയം: നഗരസഭ പതിനാറാം വാർഡിൽ കാച്ചുവേലിക്കുന്നിലെ ഡോ.അംബേദ്ക്കർ ലൈബ്രറിയും കമ്മ്യൂണിറ്റി ഹാളും നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രേഖാ രാജേഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ സൂസൻ കുഞ്ഞുമോൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജോസ് പള്ളിക്കുന്നേൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു പള്ളിക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കുഞ്ഞുമോൻ മേത്തർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സാലി മാത്യു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എൽസമ്മ വർഗീസ്, ബാസ് പള്ളിപ്പറമ്പ് , ശരത്, ത്രിവേണി, നിഷ, ലിസി ബാബു എന്നിവർ പ്രസംഗിച്ചു.