
കോട്ടയം: രാഷ്ട്ര സേവനത്തിനായി സ്വന്തം ജീവിതംതന്നെ മാറ്റിവയ്ക്കുകയും പൊതുപ്രവർത്തനത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയുമായ വ്യക്തിയായിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു പറഞ്ഞു.നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിൽ നടത്തിയ ജന്മദിനാഘോഷവും പതാകദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറി ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ,ജില്ലാ വൈ: പ്രസിഡന്റ് റീബാ വർക്കി,സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്, നിയോജകമണ്ഡലം ജന:സെക്രട്ടറി വി.പി മുകേഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ, നേതാക്കളായ നന്ദൻ നട്ടാശ്ശേരി, സന്തോഷ് കുമാർ ടി.ടി,അനീഷ് കല്ലേലിൽ, ഹരി കിഴക്കേക്കുറ്റ്, സുരാജ്, ആർ രാജു, പ്രമോദ്,ദിലീപ് എന്നിവർ പ്രസംഗിച്ചു.